
കുവൈറ്റ് സിറ്റി : പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (പി സി കെ) സഭാംഗം ചെങ്ങന്നൂർ പുത്തെൻകാവ് ബെഥേൽ വീട്ടിൽ ബ്രദർ സാം മാത്യു ജൂലൈ 14 ബുധനാഴ്ച്ച വൈകിട്ട് ഹൃദയഘാതത്തെ തുടർന്ന് മുബാറക് അൽ കബീർ ഹോസ്പിറ്റിലിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കുവൈറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ : ബെറ്റ്സി സാം. മക്കൾ : ഗബ്രിയൽ, അബിഗേയൽ, റെബേക്ക. ഫസ്റ്റ് അസംബ്ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാംഗം സിസ്റ്റർ പ്രിൻസി ജോബിയുടെ സഹോദരി സിസ്റ്റർ ബെറ്റ്സിയുടെ ഭർത്താവാണ് ബ്രദർ സാം മാത്യു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക. കൂടുതൽ വിവരങ്ങൾ പിന്നീട്.
