
ന്യൂജേഴ്സി : കൈപ്പുഴ ആട്ടുകാരൻ ചാമക്കാലായിൽ ശ്രീ ജോസ് & ശ്രീമതി ജെസ്സി ജോസ് ദമ്പതികളുടെ ഏക മകൻ ശ്രീ റോണി ചാമക്കാലായിൽ [27 വയസ്സ്] ന്യൂജേഴ്സിയിൽ നവംബർ 30 ചൊവ്വാഴ്ച വെളുപ്പിന് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ശ്രീ റോണി കുടുംബസമേതം ഇന്ത്യ സന്ദർശനം കഴിഞ്ഞു ക്ഷിണിതനായി ഉറങ്ങാൻ കിടന്നതാണ്. സംസ്കാരം പിന്നീട് ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് പള്ളിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
