റെയിൽവേയുടെ ഓണ്‍ലൈൻ സേവനങ്ങൾക്ക് ഏഴ് ദിവസം നിയന്ത്രണം

ന്യൂഡൽഹി: റെയിൽവേ ഓണ്‍ലൈൻ സേവനങ്ങൾക്ക് ഏഴ് ദിവസത്തേയ്ക്ക് നിയന്ത്രണം. കോവിഡ് കാല നിയന്ത്രണങ്ങൾ ഒഴിവാക്കി സാധാരണപ്രവർത്തനം പുനഃസ്ഥാപിക്കാനായാണ് നിയന്ത്രണം.
രാത്രി 11.30 മുതൽ പുലർച്ചെ 5.30വരെയാണ് സേവനങ്ങൾ റദ്ദാക്കുക. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് നിയന്ത്രണം. ഈ സമയത്ത് ടിക്കറ്റ് റിസർവേഷൻ, ബുക്കിംഗ്, റദ്ദാക്കൽ, മറ്റ് അന്വേഷണങ്ങൾ എന്നിവ സാധ്യമല്ല.
