പാസ്റ്റർ ജോർജ് പി ചാക്കോയുടെ മകൻ അമേരിക്കയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ന്യൂയോർക്ക്: ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് സഭയുടെ സഹ ശുശ്രൂഷകനായ കർത്തൃദാസൻ പാസ്റ്റർ ജോർജ് പി ചാക്കോയുടെയും കർത്തൃദാസി റയ്മോൾ സിസ്റ്ററുടെയും മകൻ ബ്രദർ റൈജു ചാക്കോ (43 വയസ്സ്) ന്യൂയോർക്കിലെ ഭവനത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 19 തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തന്റെ ചെറു പ്രായം മുതൽ തന്നെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് സഭയുടെ അംഗമായിരുന്നു ബ്രദർ റൈജു ചാക്കോ.
സംസ്കാരം പിന്നീട്.