പിവൈസി ഡേയ്സ് ഓഫ് ഹോപ് ഗ്ലോബൽ കോൺഫറൻസ്; ഇന്ന് സമാപന ദിനം
ക്രിസ്തീയ ജീവിതത്തിൽ മാതാപിതാക്കൾ മക്കൾക്ക് മാതൃകയാകണം: പാസ്റ്റർ ഷിബു തോമസ് ഒഖ്ലഹോമ

തിരുവല്ല: യഥാർത്ഥ ക്രിസ്തീയ ജീവിതം എന്താണെന്ന് ഇന്നത്തെ തലമുറക്ക് പഠിപ്പിച്ചു കൊടുക്കുന്ന മാതാപിതാക്കളുടെ അപര്യാപ്തതയാണ് നമ്മുടെ സഭകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പാസ്റ്റർ ഷിബു തോമസ് ഒഖ്ലഹോമ പ്രസ്താവിച്ചു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ഡെയ്സ് ഓഫ് ഹോപ് ഗ്ലോബൽ കോൺഫറൻസിൽ രണ്ടാം ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എങ്ങനെ സഭാ രാഷ്ട്രിയം നടത്തണമെന്നും കസേര പിടിക്കണമെന്നും നേതാവാകണമെന്നുമാണ് ഇന്നത്തെ തലമുറ മുൻ തലമുറയിൽ നിന്നും കണ്ടുപഠിക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം. പകരം എങ്ങനെ വിശുദ്ധ ജിവിതം നയിക്കാമെന്നും ഉത്തമ ഭക്തരായി വിജയകരമായി മുന്നോട്ട് പോകാൻ കഴിയുമെന്നും മാതാപിതാക്കൾ മക്കൾക്ക് കാണിച്ചു കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ പിവൈസി സംസ്ഥാന സെക്രട്ടറി ജെറി പൂവക്കാല അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡണ്ട് ഇവാ.ജിനു വർഗിസ്, സി എ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ സാം ഇളമ്പൽ, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഷൈജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാസ്റ്റർ ജസ്റ്റിൻ ഗിൽഗാൽ (ബാംഗ്ലൂർ), പാസ്റ്റർ ഫിലിപ്പ് എം ഏബ്രഹാം, പാസ്റ്റർ അനിഷ് ഉമ്മൻ എന്നിവർ പ്രാർത്ഥനയോഗങ്ങൾക്ക് നേതൃത്വം നൽകി.
ലോർഡ്സൺ ആൻ്റണി (എറണാകുളം) പ്രയ്സ് ആൻഡ് വർഷിപ്പ് നയിച്ചു.
പിവെെസി ഡെയ്സ് ഓഫ് ഹോപ് കോൺഫറൻസിൻ്റെ സമാപന ദിനമായ ഇന്ന് നടക്കുന്ന മീറ്റിംഗുകൾക്ക് പിവൈസി ജനറൽ ട്രഷറാർ പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം, സിഇഎം സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ സോവി മാത്യു, പാസ്റ്റർ ലിജോ കെ ജോസഫ് എന്നിവർ നേതൃത്വം നൽകും.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് എജ്യുക്കേഷൻ ഡയറക്ടർ പാസ്റ്റർ ഷിബു കെ മാത്യു, പാസ്റ്റർ സാജു ചാത്തന്നൂർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ എ കെ പൗലോസ്, ജോബ് കല്ലുമല, ലിനു ജോയി എന്നിവർ പ്രാർത്ഥനാ യോഗങ്ങൾക്ക് നേതൃത്വം നൽകും. പ്രെയ്സ് ആൻഡ് വർഷിപ്പ്: ഡോ.ബ്ലസൻ മേമന
