
കെറ്ററിംഗ് : മല്ലപ്പള്ളി പാറേൽ ശ്രീ റോമി തോമസിന്റെ ഭാര്യയും, ചങ്ങനാശ്ശേരി പാറേപ്പള്ളി കുരിശുംമൂട് സ്വദേശിയുമായ ശ്രീമതി പ്രിൻസി റോമിയാണ് (43 വയസ്സ്) ഡിസംബർ 3 വെള്ളിയാഴ്ച്ച രാവിലെ യു കെ യിലെ കെറ്ററിംഗിൽ വച്ച് മരണമടഞ്ഞത്.
ഒന്നര വർഷത്തോളമായി ലങ് ക്യാൻസറിന് ചികിത്സകൾ നടത്തിവരവെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. കെറ്ററിംഗ് ജനറൽ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ശ്രീമതി പ്രിൻസി റോമി.
മക്കൾ : സാം റോമി, ജോഷ്വാ റോമി, ഹന്നാ റോമി.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
