പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് തുടരുന്നു; പ്രകാശനം ഫെബ്രുവരിയിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ തിയോളജിക്കൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം 2025 ഫെബ്രുവരിയിൽ പറന്തലിൽ നടക്കുന്ന ജനറൽ കൺവൻഷനിൽ പ്രകാശനം ചെയ്യും.

ഇരുപത്തിരണ്ട് എഴുത്തുകാർ ചേർന്നെഴുതുന്ന പുസ്തകത്തിന് ആയിരം പേജുണ്ടാകും.1800 രൂപ മുഖവിലയുള്ള പുസ്തകം 1000 രൂപയ്ക്ക് പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് തുടരുന്നു.ഇതോടൊപ്പമുള്ള QR കോഡ് സ്കാൻ ചെയ്ത് തുക അടയ്ക്കാവുന്നതാണ്. പൈസ അടച്ചു കഴിഞ്ഞാൽ താഴെ കൊടുത്തിരിക്കുന്ന google form പൂരിപ്പിച്ച് അയക്കുകയോ, പേരും തപാൽ വിലാസവും, വാട്സാപ്പ് നമ്പരും 7356899830 എന്ന ഫോൺ നമ്പരിൽ അയക്കുകയോ ചെയ്യേണ്ടതാണ്.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പറന്തൽ ജനറൽ കൺവൻഷനിൽ പുസ്തകം ലഭിക്കും. കൺവൻഷനിൽ എത്തുവാൻ കഴിയാത്തവർക്ക് കേരളത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പുസ്തകം എത്തിക്കുവാൻ ക്രമീകരണം ചെയ്യുന്നതാണ്.

പെന്തക്കോസ്ത് വിശ്വാസത്തിൻ്റെ ആധികാരിക പഠനമായ പുസ്തകം ഏതൊരു വിശ്വാസിക്കും ഗ്രഹിക്കുവാൻ കഴിയുന്ന തരത്തിലാണ് തയ്യാറാക്കുന്നത്. സഭയുടെ സത്യവിശ്വാസത്തിനെതിരെ ഉയരുന്ന ദുരുപദേശങ്ങളുടെ പ്രതിരോധവും ബൈബിൾ അടിസ്ഥാനത്തിൽ പ്രതിരോധവും ഖണ്ഡനവും പുസ്തകത്തിലുണ്ടാവും. അപ്പൊസ്തോലപ്രവൃത്തികൾ മുതൽ ആധുനീകകാലം വരെ പെന്തക്കോസ്ത് സഭയുടെ സ്വത്വവും ചരിത്രവും വിജയകരമായ ക്രിസ്തീയ ജീവിതത്തിനുള്ള പ്രായോഗിക പാഠങ്ങളും സഭയുടെ സാമൂഹ്യ ദൗത്യപഠനവും പെന്തക്കോസ്തിൻ്റെ ദൈവശാസ്ത്ര നിലപാടുകൾ ഉൾപ്പെടെ ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ട എല്ലാ പെന്തക്കോസ്ത് ഉപദേശങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെന്തക്കോസ്ത് ഉപദേശങ്ങളുടെ ഒരു ഹാൻഡ്ബുക്കായി തയ്യാറാക്കുന്ന പുസ്തകം ഓരോ ഭവനങ്ങളിലും ഒരു കോപ്പി വീതം ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. ഈ പുസ്തകം ഓരോ കുടുംബത്തിൻ്റെയും ആത്മീയ വളർച്ചയ്ക്ക് പ്രോത്സാഹനമാകുമെന്നാണ് പ്രസാധകരായ എ.ജി മലയാളം ഡിസ്ട്രിക്ട് തിയോളജിക്കൽ ഫൗണ്ടേഷൻ പ്രതീക്ഷിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്  7356899830 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

തുക അടയ്ക്കാനുള്ള QR Code
തുക അടയ്ക്കാനുള്ള QR Code
തുക അടച്ചതിനു ശേഷം രജിസ്റ്റർ ചെയ്യാനുള്ള ഫോറം
തുക അടച്ചതിനു ശേഷം രജിസ്റ്റർ ചെയ്യാനുള്ള ഫോറം

 

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.