പിസിഐ ദേശീയ സമിതിക്ക് നവനേതൃത്വം; പ്രസിഡൻ്റായി പാസ്റ്റർ ജെ.ജോസഫ്, ജനറൽ സെക്രട്ടറി ജോജി ഐപ് മാത്യൂസ്

ദേശീയ ജനറൽബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

തിരുവല്ല: ഭാരതത്തിലെ പെന്തക്കോസ്ത് ഐക്യ പ്രവർത്തനങ്ങളുടെ പൊതുവേദിയായ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡൻ്റായി പാസ്റ്റർ ജെ.ജോസഫും ജനറൽ സെക്രട്ടറിയായി ജോജി ഐപ് മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. ജിനു വർഗീസ് പത്തനാപുരം ആണ് ട്രഷറർ.

ദേശീയ ജനറൽബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മുളക്കുഴ ആസ്ഥാനമായ ചർച്ച് ഓഫ് ഗോഡിൻ്റെ സ്റ്റേറ്റ് സെക്രട്ടറിയായും പിസിഐയുടെ ദേശീയ വൈസ് പ്രസിഡൻ്റായും പാസ്റ്റർ ജെ.ജോസഫ് സേവനം ചെയ്തിട്ടുണ്ട്. പിസിഐയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. ഇപ്പോൾ സഭയുടെ പിആർഒ ആണ്. മാധ്യമ പ്രവർത്തകനും ഐപിസി സഭാ കൗൺസിൽ അംഗവും സഭയുടെ സംസ്ഥാന പബ്ലിക്കേഷൻ ബോർഡ് ചെയർമാനുമാണ് ജോജി ഐപ് മാത്യൂസ്. പിവൈപിഎ സംസ്ഥാന ആക്ടിങ്ങ് പ്രസിഡൻ്റും പിസിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. എജി സഭയുടെ യുവജന വിഭാഗമായ സിഎയുടെ കേരള ട്രഷറർ ആയിരുന്നു ജിനു വർഗീസ്.

മറ്റു ഭാരവാഹികൾ – വൈസ് പ്രസിഡൻ്റുമാർ: പാസ്റ്റർ വൈ.യോഹന്നാൻ ജയ്പൂര് (ബെഥേൽ ഫെലോഷിപ്പ് ചർച്ച്), സാം ഏബ്രഹാം കലമണ്ണിൽ (മൗണ്ട് സീയോൻ വൈസ് ചെയർമാൻ), പാസ്റ്റർ ഫിലിപ് ഏബ്രഹാം (ശാരോൻ ഫെലോഷിപ് ചർച്ച് ഇവാഞ്ചലിസം ബോർഡ് ഡയറക്ടർ), സെക്രട്ടറിമാർ: ബിജു വർഗീസ് (എറണാകുളം എജി), ബെന്നി കൊച്ചുവടക്കേൽ (മല്ലപ്പള്ളി ഐപിസി), പാസ്റ്റർ ലിജോ കെ.ജോസഫ് (ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെൻ്റർ പാസ്റ്റർ), പാസ്റ്റർ റോയ്സൺ ജോണി (എജി സഭ സൗത്ത് ഇന്ത്യ മിഷൻ ഡയറക്ടർ), നാഷണൽ കോ-ഓർഡിനേറ്റർ: അജി കുളങ്ങര (ചർച്ച് ഓഫ് ഗോഡ് ബിലിവേഴ്സ് ബോർഡ് ജോയിൻ്റ് സെക്രട്ടറി), കൺവീനർമാർ: പാസ്റ്റർ എം.കെ.കരുണാകരൻ (പ്രെയർ ബോർഡ്), പി.ഡി.വർഗീസ് ചെന്നൈ ( ചാരിറ്റി ബോർഡ്), ബ്ലസിൻ ജോൺ മലയിൽ (മീഡിയ), നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ: പാസ്റ്റർമാരായ തോമസ് വർഗീസ്, ഷാജി ആലുവിള, കെ.ഒ.ജോൺസൻ, ടി.വൈ.ജോൺസൻ, ജിജി ചാക്കോ, നോബിൾ പി.തോമസ്, ജെയ്സ് പാണ്ടനാട്, ഫിന്നി പി.മാത്യു, സാബു ചാപ്രത്ത്, ഏബ്രഹാം മന്ദമരുതി, തോമസ് എം.പുളിവേലിൽ, ജെയിംസ് വി.ഫിലിപ്, അലക്സ് ജോൺ, മാത്യു ബേബി, വിജോയ് ജോൺ.

പാസ്റ്റർ കെ.എ.ഉമ്മൻ അധ്യക്ഷത വഹിച്ചു. സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ വർദ്ധിപ്പിക്കാൻ സ്കൂൾ പാഠ്യപദ്ധതിയിൽ ബൈബിൾ പാഠങ്ങളും ഉൾപ്പെടുത്തണമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

Flyer for news-2
Flyer for news-1

Comments are closed, but trackbacks and pingbacks are open.