പാസ്റ്റർ ഷിബു തോമസിന് ഡോക്ടറേറ്റ് ലഭിച്ചു
ഒക്കലഹോമ (യു എസ് എ ) : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനും, അമേരിക്കയിലെ ഒക്കലഹോമ പട്ടണത്തിലുള്ള ഒക്കലഹോമ ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ റ്റി സി തോമസിന്റെയും ശ്രീമതി അന്നമ്മ തോമസിന്റെയും മകനുമായ കർത്തൃദാസൻ പാസ്റ്റർ പാസ്റ്റർ ഷിബു തോമസിന് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രിയിൽ (D. Min) ഡോക്ടറേറ്റ് ലഭിച്ചു.
പാസ്റ്റർ ഷിബു തോമസ് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ശേഷം സുവിശേഷ വേലയ്ക്കായി സമർപ്പിക്കുകയും തുടക്കത്തിൽ ബാംഗ്ലൂരു കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്തു. ഇപ്പോൾ ദീർഘ വർഷങ്ങളായി അമേരിക്കയിലെ വിവിധ ദൈവസഭകളിൽ ശുശ്രൂഷകനായി സേവനമനുഷ്ടിക്കുന്നു.
ഭാര്യ: സിസ്റ്റർ രേഷ്മ ഷിബു.
മക്കൾ: ജോഷ്വാ, ജെസ്വിൻ, ജോയൽ.
Comments are closed, but trackbacks and pingbacks are open.