തൊടുപുഴ: അസംബ്ലീസ് ഓഫ് ഗോഡ് തൊടുപുഴ സെക്ഷനിൽ പുതുപ്പരിയാരം സഭയുടെ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ പി സെബാസ്റ്റ്യൻ നിത്യതയിൽ ചേർക്കപ്പെട്ടു . ഒരു വർഷത്തോളമായി ഡയാലിസിസിന് വിധേയനായി ചികിത്സയിൽ ഇരിക്കെ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. വളരെ ധീരതയോടെ കർത്താവിന്റെ വേല ചെയ്ത ദൈവത്തിന്റെ ദാസൻ ആയിരുന്നു. നിരവധി തവണ സുവിശേഷ വിരോധികളാൽ അക്രമിക്കപ്പെട്ടിട്ടും അതൊന്നും വകവെക്കാതെ വീണ്ടും പുതുപ്പരിയാരത്തു തന്നെ പ്രവർത്തിച്ചു.
സംസ്കാരം നാളെ (28.09.21) രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം പലകുഴിയിൽ എ.ജി സെക്ഷൻ സെമിത്തേരിയിൽ ഉച്ചക്ക് 1 മണിക്ക് നടക്കും .
ഭാര്യ: മേരി സെബാസ്റ്റ്യൻ .
മക്കൾ: അലക്സ് സെബാസ്റ്റ്യൻ, ജോസ് ലാൽ പി സ്, ക്രിസ്റ്റീന ജെയ്സൺ.
മരുമകൻ: ജെയ്സൺ ജോസഫ് .