ആരാധനാ മദ്ധ്യേ ദേഹാസ്വസ്ഥം ഉണ്ടായതിനെ തുടർന്ന് പാസ്റ്റർ ജോർജ് അലക്സാണ്ടർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
തിരുവനന്തപുരം: വെഞ്ഞാറമൂട് പാളയം ചർച്ച് ഓഫ് ഗോഡ് ബെതസ്ഥ പ്രയർ ഫെലോഷിപ്പ് സഭാ ശ്രുഷുഷകൻ മാവേലിക്കര ചെട്ടികുളങ്ങര മീനത്തേതിൽ കർത്തൃദാസൻ പാസ്റ്റർ ജോർജ് അലക്സാണ്ടറാണ് (63 വയസ്സ്) ഏപ്രിൽ 17 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.
ഏപ്രിൽ 17 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധനയിൽ ശ്രുഷഷിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിശ്വാസികൾ ഹോസ്പിറ്റിലിൽ കൊണ്ട് പോകുവാൻ നിർബന്ധിച്ചുവെങ്കിലും തന്നെ ഭവനത്തിൽ കൊണ്ട് പോയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഭവനത്തിൽ വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സഭയുടെ മാസ യോഗത്തിലും ദൈവവചനം പ്രസംഗിക്കുന്നതിനിടയിൽ തനിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെടണം എന്നതാണ് തന്റെ ആഗ്രഹം എന്ന് കർത്തൃദാസൻ പ്രസംഗിച്ചിരുന്നു എന്ന് വിശ്വാസികൾ പറഞ്ഞു.
സമുദായ സഭയിൽ ആയിരുന്നപ്പോൾ തികഞ്ഞ മദ്യപാനിയായിരുന്ന പാസ്റ്റർ ജോർജ് അലക്സാണ്ടർ വിശ്വാസത്തിൽ വന്നതിന് ശേഷം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി മദ്യപാനത്തിനും ലഹരി മരുന്നിനും അടിമകളായ കുടുംബങ്ങൾക്ക് ഇടയിൽ സുവിശേഷ പ്രവർത്തനം നടത്തിയത്തിന്റെ ഫലമായി എഴുപതിൽ പരം കുടുംബങ്ങൾ ഈ സഭയിലെ വിശ്വാസികളാണ്. തിരുവനന്തപുരത്ത് നാല് സ്ഥലങ്ങളിൽ ആരാധന നടത്തുകയും അനേകരെ രക്ഷയിലേക്ക് നയിക്കുകയും ചെയ്ത ഒരു അനുഗ്രഹീത ശ്രുഷഷകനായിരുന്നു.
സംസ്കാരം ഏപ്രിൽ 18 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്ക് ശേഷം ഉച്ചക്ക് 2 മണിക്ക് മലമുകൾ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.