ഷിക്കാഗോ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ കല്ലിശ്ശേരി താമരപ്പള്ളിൽ കുടുംബാംഗമായ കർത്തൃദാസൻ പാസ്റ്റർ റ്റി സി കോശിയുടെയും റാന്നി കപ്പമാമുട്ടിൽ കുടുംബാംഗം കർത്തൃദാസി ശ്രീമതി ചിന്നമ്മ കോശിയുടെ മകനും, ഷിക്കാഗോ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സഹ ശുശ്രൂഷകനും, കല്ലിശ്ശേരി ഐ പി സി സഭയുടെ അംഗവുമായ കർത്തൃദാസൻ പാസ്റ്റർ ബെൻ കോശി (54 വയസ്സ്) ഷിക്കാഗോയിൽ വച്ച് ജൂലൈ 17 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വളരെ വൈകി മാത്രം സ്ഥിതികരിക്കുവാൻ സാധിച്ച അർബുദ രോഗത്തിന് കഴിഞ്ഞ നാല് മാസമായി ഷിക്കാഗോയിൽ ചികിത്സയിലായിരുന്നു.
പാസ്റ്റർ ബെൻ കോശി ബാംഗ്ലൂരിൽ നിന്ന് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം അമേരിക്കയിൽ എത്തി ക്രിസ്ത്യൻ ലൈഫ് കോളേജ്, ട്രിനിറ്റി ബൈബിൾ സെമിനാരി, ലിബർട്ടി ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽ നിന്ന് വേദ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ഓർഡയിൻഡ് മിനിസ്റ്ററായിരുന്നു പാസ്റ്റർ ബെൻ കോശി. ഹ്യുസ്റ്റൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി എ നേടിയ പാസ്റ്റർ ബെൻ കോശി യുണൈറ്റഡ് എയർലൈൻസിൽ ദീർഘ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാബ് കോർപ് മെഡിക്കൽ ലാബിന്റെ ചിക്കാഗോ ബ്രാഞ്ച് സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പാസ്റ്റർ ബെൻ കോശി.
ഭാര്യ: കർത്തൃദാസി സിസ്റ്റർ അനി കോശി. മകൻ: ആൽഫിൻ കോശി. സഹോദരങ്ങൾ: ഡോക്ടർ അലക്സ് റ്റി കോശി, സിസിൽ കോശി.