പാസ്റ്റർ ബാബു ജോർജ്ജ് ചിറ്റാറിൻ്റെ സംസ്ക്കാര ശുശ്രൂഷ ഡിസംബർ 6 തിങ്കളാഴ്ച്ച

പത്തനംതിട്ട: നവംബർ 29-ന് കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ട കർത്തൃദാസൻ പാസ്റ്റർ ബാബു ജോർജ്ജ് ൻ്റെ സംസ്ക്കാര ശുശ്രൂഷ ഡിസംബർ 6 തിങ്കളാഴ്ച (6.12.2021) നടക്കും. രാവിലെ 7.30-9.30 വരെ കോന്നി AG ചർച്ചിലും അതിനുശേഷം 10.00-2.00pm വരെ എലിക്കോടുള്ള ദൈവദാസന്റെ ഭവനത്തിലും നടത്തപ്പെടുന്നതായിരിക്കും. അനന്തരം ഭൗതികശരീരത്തിന്റെ അന്ത്യസംസ്ക്കാര ശുശ്രൂഷ എലിക്കോട് എ.ജി സെമിത്തേരിയിൽ നടത്തപ്പെടും.
അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും, അസ്സെംബ്ലിസ് ഓഫ് ഗോഡ് കോന്നി സഭാ ശുശ്രൂഷകനുമായിരുന്നു പാസ്റ്റർ ബാബു ജോർജ് ചിറ്റാർ.
ഭാര്യ : സാറാമ്മ ബാബു ജോർജ്.
മക്കൾ : ജോജി ബാബു ജോർജ്, ജോബിൻ ബാബു ജോർജ് .
