
ചെമ്പൂർ (മുംബൈ) : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രയർ സിറ്റി സഭാംഗവും മഞ്ചംകോട് ബ്രദർ റിനുവിന്റെ ഭാര്യയുമായ സിസ്റ്റർ വിജിത എം.വി (27 വയസ്സ് ) നിത്യതയിൽ ചേർക്കപ്പെട്ടു. ഷുഗർ കൂടി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ കോവിസ് പോസിറ്റീവ് ആകുകയും മരണപ്പെടുകയുമായിരുന്നു. കോവിഡ് മാനദണ്ഡം പാലിച്ച് ഒക്ടോബർ 14 ബുധനാഴ്ച സംസ്കാരം നടത്തും. ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
