
നിര്യാതനായി:- കാസർകോട്: സീറോ മലബാർ സഭ കർണ്ണാടക ഭദ്രാവതി രൂപതാ വികാരി ജനറാളും തലശ്ശേരി അതിരൂപതാംഗവുമായ ഫാദർ കുര്യാക്കോസ് മുണ്ടപ്ളാക്കൽ (ഫാ.ഷാജി – 54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ഭൗതിക ദേഹം ഇന്ന് (11-09-2020- വെള്ളി) ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ അദ്ദേഹത്തിന്റെ ഇടവകയായ കാസർകോട് ജില്ലയിലെ കൊന്നക്കാട് പള്ളിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കും.
സംസ്കാരം ഇന്ന് വൈകുന്നേരം 05:00 മണിക്ക് ഭദ്രാവതി ബിഷപ്പ് മാർ ജോസഫ് ആരുമച്ചാടത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊന്നക്കാട് സെന്റ് മേരീസ് പള്ളിയിൽ നടക്കും.
