ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; മലപ്പുറം ജില്ലാ അധ്യക്ഷനായ് അഡ്വ. വി.എസ് ജോയി നിയമിതനായി
മലപ്പുറം: കേരളത്തിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. അന്തിമ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമായിരുന്ന അഡ്വ. വി.എസ് ജോയിയെ തിരിഞ്ഞെടുത്തു.
2019 ലെ ലോക്സഭാ ഇലക്ഷനിൽ കെ.പി.സി.സി പ്രചാരണ സമിതിയുടെ കൺവീനറായും കെ.പി.സി.സി മെമ്പർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ കെ.പി.സി.സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയാണ്.
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിന്റെ താലൂക്ക്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന ഭാരവാഹിത്വങ്ങൾ വഹിച്ചു. നിലമ്പൂർ വെള്ളിമുറ്റം വലിയപാടത്ത് വി.എ സേവ്യറിന്റെയും മറിയാമ്മ സേവ്യറിന്റെയും മകനാണ്. ഭാര്യ നിലമ്പൂർ ഉപ്പട മുത്തൂറ്റ് ഡോ. ലയ ജോയി.
പെന്തക്കോസ്ത് സഭാ വിശ്വാസിയായ വി.എസ് ജോയി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി പ്രസിഡൻ്റാണ്.
പുതിയ ഡിസിസി അധ്യക്ഷന്മാര്:
തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ: ബി. ബാബു പ്രസാദ്, കോട്ടയം: നാട്ടകം സുരേഷ്, ഇടുക്കി: സി.പി മാത്യു, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂര്‍: ജോസ് വള്ളൂര്‍, പാലക്കാട്: എ. തങ്കപ്പന്, മലപ്പുറം: വി.എസ്.ജോയ്, കോഴിക്കോട്: അഡ്വ. കെ. പ്രവീണ്‍കുമാര്‍, വയനാട്: എന്‍.ഡി. അപ്പച്ചന്, കണ്ണൂര്‍: മാര്ട്ടിന് ജോര്‍ജ്, കാസര്‍കോട്: പി.കെ. ഫൈസൽ.