കൊവിഡ്; സ്പ്രിന്റിംഗ് ഇതിഹാസം മില്‍ഖ സിംഗ് ഐസിയുവില്‍

കൊവിഡ് സ്ഥിരീകരിച്ച സ്പ്രിന്റിംഗ് ഇതിഹാസം മില്‍ഖ സിംഗിനെ മോഹാലിയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മുന്‍കരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന് ജീവ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് 91കാരനായ മില്‍ഖ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ഹോം ഐസൊലേഷനില്‍ ആയിരുന്നു. എന്നാല്‍ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും നേരിയ തോതില്‍ ന്യൂമോണിയ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
