നാലാം തലമുറയിലെ നാല് ദിവസം പ്രായമായ കുഞ്ഞ് മരിച്ചതറിഞ്ഞ വല്യമ്മൂമ യാത്രയായി

ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ ദൈവ സന്നിധിയിൽ ചേർക്കപ്പെട്ട നാല് ദിവസം പ്രായമായ കുഞ്ഞിന്റെ വിയോഗമറിഞ്ഞ മുത്തശി യാത്രയായി.
തൃപ്പൂണിത്തറ വാളകം പള്ളികുളണ്ടര വീട്ടിൽ പരേതനായ പി.റ്റി വർഗ്ഗീസിന്റെ സഹധർമണി മേരി വർഗ്ഗീസ് (83) ആണ് കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.
ഐ.പി.സി ഷാർജാ വർഷിപ്പ് സെന്റർ സഭാ അംഗമായ മകൻ രാജൻ വർഗീസിന്റെ മകൻ ആഷ്ലിയുടെ കുഞ്ഞിന്റെ വിയോഗം ഇന്നലെ ഉച്ചതിരിഞ്ഞാണ് അറിയുന്നത്. ഉടൻ ശരീരം കുഴയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മറ്റു മക്കൾ: പാസ്റ്റർ ഷാജി വർഗീസ് (കാനഡ), റോയി വർഗീസ് (ദുബായ്) , സുബാഷ് വർഗീസ് (കണ്ടനാട് ), ജയ വർഗ്ഗീസ് .
സംസ്കാരം പിന്നീട് ഐ.പി.സി ഹെബ്രോൻ കണ്ടനാട് സഭയുടെ നേതൃത്വത്തിൽ നടക്കും
