പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു
വാർത്ത: ഷാജൻ ജോൺ ഇടക്കാട്

പോരുവഴി: ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രുഷകനും ആയൂർ റീജിയൻ പ്രസിഡൻ്റുമായ പോരുവഴി, ചാത്താകുളം വലിയവിള വീട്ടിൽ
പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് ജൂലൈ 18 നു പുലർചെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ പാസ്റ്റർ മാത്യു വി.ജേക്കബ് ,ഫിന്നി വി.ജേക്കബ് മരുമക്കൾ: ഷിബി മാത്യൂ, ജോസിലി ഫിന്നി. പരേത പോരുവഴി പരവട്ടം മുഖത്തല കുടുംബാംഗമാണ്.
സംസ്കാരശുശ്രൂഷകൾ ജൂലൈ 20 ശനിയാഴ്ച പോരുവഴി ശാരോൺ സഭയുടെ നേതൃത്വത്തിൽ നടക്കും.
