
കുവൈറ്റ് : കോട്ടയം നെടുംകണ്ടം സ്വദേശിനി ശ്രീമതി ഡിംപിൾ യൂജിനാണ് (37 വയസ്സ് ) ഇന്ന് ഒക്ടോബർ 11 ഞാറാഴ്ച്ച കാലത്ത് അദാൻ ഹോസ്പിറ്റിലിൽ വച്ച് മരണമടഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ അദാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ഇവർ കഴിഞ്ഞ രണ്ട് ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലാണു കഴിഞ്ഞിരുന്നത്. മുബാറക് അൽ കബീർ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു. കുവൈത്തിലെ മംഗഫിൽ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് ശ്രീ യൂജിൻ ജോൺ കുവൈത്തിൽ ഹോട്ടൽ വ്യാപാരിയാണ് . മക്കൾ : സൈറ, ദിയ, ക്രിസിയ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
