മലയാളി യുവതി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
News Desk, GilgalVision

മോണ്ട്ഗോമറി : അമേരിക്കയിലെ അലബാമ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശിയായ മറിയം സൂസൻ മാത്യു എന്ന 19 വയസ്സുകാരിയാണ് നവംബർ 29 തിങ്കളാഴ്ച്ച അക്രമിയുടെ തോക്കിനിരയായി കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുൻപ് മാത്രമാണ് മറിയം ഒമാനിൽ പ്ലസ് ട്ടു പഠനത്തിന് ശേഷം മാതാപിതാകളോടൊപ്പം അമേരിക്കയിൽ സ്ഥിരതാമസത്തിനെതിയത്.
വീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന മറിയം മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിലേക്ക് തുളച്ചുകയറുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ശ്രീ ബോബൻ മാത്യൂവിന്റെയും ശ്രീമതി ബിൻസി ബോബന്റെയും മകളാണ് കൊല്ലപ്പെട്ട മറിയം. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്.
