ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത മലങ്കര മാർത്തോമ്മാ സഭയുടെ അദ്ധ്യക്ഷ പദവിയിലേക്ക്

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തായെ നിയോഗിക്കാൻ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് തീരുമാനിച്ചു. സ്ഥാനാരോഹണ ശുശ്രൂഷ ഡോ. അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ താല്കാലിക മദ്ബഹായിൽ വച്ച് 2020 നവംബർ മാസം 14 ാം തീയതി ശനിയാഴ്ച്ച രാവിലെ 8 മണിക്ക് വിശുദ്ധ കുർബാന മധ്യേ നടത്തപ്പെടും. തുടർന്ന് 11 മണിക്ക് ചേരുന്ന അനുമോദന സമ്മേളനത്തിൽ മത, സാമുദായിക, സാസ്കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതാണ്. സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കും സ്ഥാനാരോഹണ ശുശ്രൂഷയും, അനുമോദന ചടങ്ങും നടത്തുകയെന്ന് സഭാ സെക്രട്ടറി റവ. കെ.ജി ജോസഫ് അറിയിച്ചു.
