580 വർഷത്തിന് ശേഷമുള്ള ആകാശ പ്രതിഭാസം; കാത്തിരിപ്പ് ഇനി ദിവസങ്ങൾ മാത്രം

580 വർഷത്തിന് ശേഷം ഏറ്റവും ദൈർഖ്യമേറിയ അർധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. നവംബർ 19ന് നടക്കുന്ന ഈ ആകാശപ്രതിഭാസം ആറ് മണിക്കൂർ നീണ്ട് നിൽക്കുമെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി 18, 1440 ലാണ് ഇത്ര ദൈർഘ്യമേറിയ അർധ ചന്ദ്രഗ്രണം അവസാനമായി ഉണ്ടാകുന്നത്. നൂറ്റാണ്ടുകൾക്കിപ്പുറം നവംബർ 19ന് ആറ് മണിക്കൂർ ഉണ്ടാകുന്ന അർധ ചന്ദ്രഗ്രഹണം കാണാനുള്ള ആവേശത്തിലാണ് വാനനിരീക്ഷകർ.

ഭൂമിയുടെ നിഴൽ സൂര്യന്റെ പ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും അപൂർണമായി വ്യന്യസിക്കുമ്പോളാണ് അൽപ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അപ്പോൾ സൂര്യ രശ്മികൾ ചന്ദ്രന് മേൽ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴൽ കൊണ്ട് മറക്കുകയും ചെയ്യും.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.