ലണ്ടൻ-കൽക്കട്ട ബസ് സർവീസുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇതായിരുന്നു
ലണ്ടൻ-കൽക്കട്ട ബസ് സർവീസുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇതായിരുന്നു ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് റൂട്ട്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു. ഡബിൾ ഡെക്കർ ബസ് ആയിരുന്ന ഇതിനെ വിളിച്ചിരുന്നത് ആൽബെർട്ട് എന്നായിരുന്നു. പതിനൊന്നു രാജ്യങ്ങളിൽക്കൂടി ആയിരുന്നു ഇതിന്റെ യാത്ര.
ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. അതൊരു ഒന്നൊന്നൊന്നര യാത്രയായിരുന്നില്ലേ?
ആൽബർട്ട് ട്രാവൽ എന്ന കമ്പനിയാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. 1957 ഏപ്രിൽ 15-നാണ് കന്നിയാത്ര ലണ്ടനിൽ നിന്നും ആരംഭിച്ചത്. ജൂൺ മാസം അഞ്ചാം തിയതി ആദ്യ സർവീസ് കൊൽക്കത്തയിൽ അവസാനിച്ചു. അതായത് ഏകദേശം 50 ദിവസം വേണ്ടി വന്നു യാത്ര പൂർത്തിയാക്കാൻ. ഈ സമയത് ബസ് സഞ്ചരിച്ച റൂട്ടിലെ രാജ്യങ്ങൾ ഏതൊക്കെ എന്നല്ലേ? ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ കടന്നതിന് ശേഷം ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് ഒടുവിൽ കൽക്കട്ടയിൽ എത്തുക.
വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.
വെറും ഒരു യാത്ര എന്നതിലുപരി ഒരു ടൂർ പോലെയാണ് ഈ യാത്ര ക്രമീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗംഗാതീരത്തെ ബനാറസിലും, താജ് മഹലിലും അടക്കം വഴിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമയം ചിലവഴിക്കാനും യാത്രയിൽ സമയമുണ്ടായിരുന്നു. ടെഹ്‌റാൻ, സാൽസ്‌ബർഗ്, കാബൂൾ, ഇസ്താൻബുൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗിനായും സമയം അനുവദിച്ചിരിക്കുന്നു.
ഇത്രയും വിശാലമായ, ദിവസങ്ങൾ പിടിക്കുന്ന യാത്രയ്ക്ക് എത്രയാണ് ചിലവെന്നോ? ആദ്യ യാത്രക്ക് 85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു ചാർജ്ജ് , ഇപ്പോഴത്തെ ഏകദേശം 8,000രൂപ. ഭക്ഷണം, യാത്ര, താമസം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നതാണ് ഈ തുക.