ക്രൈസ്തവ ബോധി ഒരുക്കുന്ന കുടുംബ സദസ്സ് വെബിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം

ക്രൈസ്തവ ബോധി വെബിനാർ പരമ്പരയായ കുടുംബസദസ്സ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി 8.15 ന് ആരംഭിക്കുന്ന ആദ്യദിന വെബിനാർ 9.30 ന് സമാപിക്കും. പാസ്റ്റർ വി.പി.ഫിലിപ്പ് സമർപ്പണ പ്രാർത്ഥന നടത്തും.ഏഞ്ചലിൻ എൽസാ ഫിലിപ്പ് ഗാനാലാപനം നടത്തും. ഡോ. ജെയിംസ് ജോർജ് വെൺമണി ക്ലാസ് നയിക്കും. ഭവനം എന്ന ചിന്തയിലധിഷ്ഠിതമായി ഓൺലൈൻ വിദ്യാഭ്യാസം മാതാപിതാക്കളും കുട്ടികളും അറിയേണ്ടതെല്ലാം, പേരൻ്റിംഗ് എന്നീ വിഷയങ്ങളിൽ ആണ് ക്ലാസുകൾ നയിക്കുന്നത്. ഡോ.കെ.ജെ. മാത്യു സമാപന സന്ദേശം നല്കും. ജോയി നെടുംകുന്നം പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കും. ഷിബുമുള്ളം കാട്ടിലാണ് മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിക്കുന്നത്. ഷാജൻ ജോൺ ഇടയ്ക്കാട് നേതൃത്വം നല്കും.
