കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യ്ക്ക് പുതിയ ഭാരവാഹികൾ

കൊട്ടാരക്കര : കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യ്ക്ക് പുതിയ ഭാരവാഹികൾ. 13/03/2022 ഞായറാഴ്ച വൈകിട്ട് കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ 2022-2025 കാലഘട്ടത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റായി പാസ്റ്റർ സാം ചാക്കോ അഞ്ചൽ, സെക്രട്ടറിയായി ബ്രദർ ഷിബിൻ ഗിലെയാദ് പുനലൂർ, ട്രഷററായി ബ്രദർ ജെറിൻ ജെയിംസ് വേങ്ങൂർ, വൈസ് പ്രസിഡൻ്റുമാരായി ബ്രദർ ബ്ലെസ്സൻ ബാബു അടൂർ, ബ്രദർ ബ്ലെസ്സൻ മാത്യു പത്തനാപുരം, ജോയൻ്റ് സെക്രട്ടറിമാരായി ബ്രദർ ബിബിൻ സാം കൊട്ടാരക്കര, ബ്രദർ ജോയൽ റെജി കലയപുരം, പബ്ലിസിറ്റി കൺവീനറായി ബ്രദർ മാത്യു ജോൺ കുണ്ടറ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
