പ്രതിഷേധം വകവെയ്ക്കാതെ മതപരിവർത്തന നിരോധന നിയമവുമായി കർണ്ണാടക മുന്നോട്ട്
ബെംഗളുരു: പ്രതിഷേധം വകവെയ്ക്കാതെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടകയിൽ ഉടൻ നടപ്പാക്കുമെന്നു വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് അൻപതോളം കാധിപതിമാർ എന്നിവർ ഇക്കാര്യം ആവശ്യപ്പെട്ട മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. ശീതകാല സമ്മേളനത്തിൽ തന്നെ നിയമം പാസാക്കുമെന്നാണു സൂചന. ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ കടുത്ത പ്രതിഷേധം വകവെയ്ക്കാതെയാണ് നിയമം പാസാക്കുവാന്‍ ത്വരിതഗതിയില്‍ നീക്കങ്ങള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. കർണാടക സർക്കാർ ക്രൈസ്തവരെ ഭീതിയിലാഴ്ത്തുകയാണെന്ന് കാത്തലിക് ബിഷപ്പ്സ് കൗൺസിൽ നേരത്തെ പ്രസ്താവിച്ചിരിന്നു.
അനാവശ്യ സർവ്വേകളും നടപടികളും മതസൗഹാർദ്ദം തകർക്കുകയെയുള്ളൂവെന്നും ബിഷപ്പ്സ് കൗൺസിൽ മുന്നറിയിപ്പ് നല്കി. കർണാടകയിൽ ക്രൈസ്തവരുടെ ജനസംഖ്യ വർധിച്ചിട്ടില്ല. ക്രൈസ്തവർ ആരെയും നിർബന്ധിച്ച് മതംമാറ്റുന്നില്ല.ക്രൈസ്തവർ ആശങ്കയിലും ഭീതിയിലുമാണ്. ക്രൈസ്തവരുടെ സമാധാനം തകർക്കരുത്. സർക്കാർ സർവ്വേ അവസാനിപ്പിക്കണമെന്നും ബെംഗളുരു ആർച്ച് ബിഷപ്പ് പറഞ്ഞു. പ്രതിഷേധം ശക്തമായി മിഷനറി പ്രവർത്തനങ്ങളെക്കുറിച്ചു സർവേ നടത്താനുള്ള നീക്കം സർക്കാർ ആരംഭിച്ചെങ്കിലും താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ മതപരിവര്‍ത്തന നിരോധന ബില്ലുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍.