മതപരിവർത്തന നിരോധന നിയമം; കർണാടകയിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധം
ബംഗളൂരു: കർണാടകത്തിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബി.ജെ.പി സർക്കാർ നീക്കത്തിനെതിരെ തെരുവിൽ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ. ഓള് കര്‍ണാടക യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിെൻറ നേതൃത്വത്തില്‍ ബംഗളൂരു പുലികേശിനഗര്‍ സെൻറ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രല്‍ മൈതാനത്ത് നടന്ന സമാധാന പ്രതിഷേധ പൊതുയോഗത്തിൽ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശ്രീ കെ.ജെ. ജോര്‍ജ്, ശ്രീമതി മാർഗരറ്റ് ആൽവ്വ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. ബെളഗാവിയിൽ 13ന് ആരംഭിക്കുന്ന നിയമസഭ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന മതപരിവര്‍ത്തന നിരോധന ബില്ലിനെ ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം എതിര്‍ക്കുമെന്നും ആവശ്യത്തിന് നിയമങ്ങളും കോടതി നിർദേശങ്ങളും നിലനില്‍ക്കെ ഇത്തരമൊരു നിയമത്തിെൻറ ആവശ്യമില്ലെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കമാണിത്. ഇതിനെതിരെ എല്ലാ ന്യൂനപക്ഷ മതേതര വിഭാഗങ്ങളും ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.