ജെ ബി കോശി കമ്മിഷൻ: വിവര ശേഖരണത്തിനുള്ള അപേക്ഷ ഫാറം തയ്യാറായി

തിരുവല്ല : ക്രൈസ്തവ പെന്തകോസ്ത് സമൂഹം നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ വിശദമാക്കി ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ മുമ്പാകെ സമർപ്പിക്കാനുള്ള അപേക്ഷ ഫാറം പെന്തക്കോസ്ത് യൂത്ത് കൗൺസിൽ പ്രസിദ്ധികരിച്ചു.

ഇത് സംബന്ധിച്ച് സംസ്ഥാനത്തെ ഓരോ പ്രാദേശിക സഭയിൽ നിന്നും കൃത്യമായ വിവരങ്ങൾ ശേഖരിക്കാവുന്ന നിലയിലുള്ളതാണ് പിവൈസിയുടെ അപേക്ഷ ഫാറം. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ചുമതലക്കാരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും വിദഗ്ദാഭിപ്രായങ്ങ സ്വീകരിച്ചും എപ്പിസ്കോപ്പൽ സഭകളുടെ ഈ വിഷയത്തിലുള്ള രേഖകൾ കൃത്യമായി പരിശോധിച്ചുമാണ് യൂത്ത് കൗൺസിൽ മാതൃക അപേക്ഷഫാറം തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് നടന്ന ന്യൂനപക്ഷവകാശ വെബിനാറിൽ
പെന്തക്കോസ്ത് സമൂഹത്തിലെ മുതിർന്ന നേതാക്കളും മാധ്യമ പ്രതിനിധികളും പങ്കെടുത്തിരുന്നു. ജെ ബി കോശി കമ്മിഷന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് പുതിയ കർമ്മ പദ്ധതികൾ തയ്യാറാക്കി മുന്നോട്ട് പോകാനായി പിവൈസി നേത്യത്വത്തോട് അവർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് അപേക്ഷ ഫാറം ഇപ്പോൾ പ്രസിദ്ധികരിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഓരോ സഭയുടെയും നേതൃത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് കമ്മിഷന് കൈമാറുകയാകും പിവൈസി ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 9633335211

Justice J B Koshy Commission Report Format 2021 Revised

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.