ചരിത്ര നിമിഷം യിസ്രായേൽ യു.എ.ഇ ബന്ധം പുനഃസ്ഥാപിക്കുന്നു.

യിസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിൽ നിലനിന്നിരുന്ന അകൽച്ച അവസാനിക്കുന്നു. ലോകം അത്ഭുതത്തോടെ കേട്ട ഈ വാർത്ത പുറത്തുവിട്ടത് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പാണ്.
യിസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും UAE ഭരണാധിപൻ മുഹമ്മദ് അൽ നഹ്യാനും പ്രസിഡൻറ് ട്രമ്പും ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന മധ്യ പൂർവ്വദേശത്ത് സമാധാനം പുനസ്ഥാപിക്കുവാനുള്ള ചരിത്ര തീരുമാനമായി ലോകം കരുതുന്നു.
