ഐപിസി വെമ്പായം ഏരിയക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു

നാലാഞ്ചിറ: ഐപിസി വെമ്പായം ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടന്ന പൊതുയോഗത്തില്‍ ഏരിയ പ്രസിഡൻ്റ് പാസ്റ്റര്‍ ഡാനിയേൽ കൊന്നനിൽക്കുന്നതിലിൻ്റെ അദ്ധ്യക്ഷതയിൽ ഭാരവാഹികളായി പാസ്റ്റര്‍ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (പ്രസിഡന്റ്), പാസ്റ്റർ കെ പി രാജൻ, പാസ്റ്റർ എം.ജെ ഷാജി (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ വെസ്ലി വർഗീസ് (സെക്രട്ടറി), പാസ്റ്റർ ജബൽ രാജ് (ജോ. സെക്രട്ടറി), ബ്രദർ.സാബു മുളക്കുടി (ജോയിൻ്റ് സെക്രട്ടറി),ബ്രദർ. ജിനു സ്റ്റീഫൻ (ട്രഷറാര്‍), ബ്രദർ. മാത്യൂ കെ വർഗീസ് ( പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
