ഐപിസി ബാംഗ്ലൂർ സെൻ്റർ വൺ വാർഷിക കൺവെൻഷൻ

ബാംഗ്ലൂർ: ഐപിസി ബാംഗ്ലൂർ സെൻ്റർ വണ്ണിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 മുതൽ 29 വരെ ബാഗ്ലൂർ അഗര ഹോരോമാവ് ഐപിസി കർണാടക ഹെഡ് ക്വാർട്ടിൽ 18-ാം മത് വാർഷിക കൺവെൻഷൻ നടക്കും.
പാ. കെ. എസ് ജോസഫ്, പാ. വർഗീസ് ഫിലിപ്പ്, പാ. പി.സി ചെറിയാൻ, പാ. ഷിബു തോമസ് എന്നിവർ പ്രസംഗിക്കും. പിവൈപിഎ, സണ്ടേസ്കൂൾ, സോദരി സമാജം, എന്നിവയുടെ വാർഷിക യോഗങ്ങളും നടക്കും. സെൻ്റർ ക്വയർ ഗാന ശുശ്രുഷ നയിക്കും. കൺവൻഷൻ കമ്മിറ്റി നേതൃത്വം നൽകും.
