15ാം മത് ഐ.എ.ജി. യൂ.കെ & യൂറോപ്പ് ജനറൽ കൺവൻഷൻ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ

അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് യൂ കെ, ഐ എ ജി യൂ കെ & യൂറോപ്പ് 15 മത് ജനറൽ കൺവൻഷൻ 2022 മാർച്ച് 19, 20 തീയതികളിൽ ഇംഗ്ലണ്ടിലെ ഓക്‌സ്ഫോർഡിൽ വച്ച് നടത്തപ്പെടുന്നു. ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്‌ഘാടനം ചെയ്യുന്ന ഈ വർഷത്തെ കൺവൻഷനിൽ മുഖ്യ പ്രസംഗികനായി പാസ്റ്റർ ജോൺ ശമുവേൽ (ഫിലാഡൽഫിയ, യു എസ് ) ദൈവവചനം ശുശ്രുഷിക്കുന്നു. സംഗീത ശുശ്രുഷകൾക്ക് ഐ എ ജി ക്വയറിനൊപ്പം ബ്രദർ ജോയൽ പടവത്ത്, പാസ്റ്റർ സാം മാത്യു എന്നിവർ ആരാധന നയിക്കുന്നു. കൺവൻഷന്റെ കൺവീനറായി പാസ്റ്റർ വിൽസൺ എബ്രഹാം , നാഷണൽ കോർഡിനേറ്ററായി പാസ്റ്റർ ജിനു മാത്യു എന്നിവർ നേതൃത്വം നൽകുന്നു.
