ഒന്നാം റാങ്കിന്റെ സുവർണ്ണ തിളക്കവുമായി ഹന്നാ ജെയ്സൺ

തൃശ്ശൂർ: ഇരിങ്ങാലക്കുട സ്വദേശികളായ ആലപ്പാട്ട് ജെയ്സൻ ബിന്ദു ദമ്പതികളുടെ ഏകമകൾ ഹന്നാ ജെയ്സൺ കാലിക്കട്ട് യൂണിവേഴ്സിയിൽ നിന്നും ബി എസ് സി സൈക്കോളജിയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി. ജോലിയോടുള്ള ബന്ധത്തിൽ ജെയ്സൺ ബിന്ധു ദമ്പതികൾ ദീർഘകാലമായി യു എ ഇ-ൽ താമസമാക്കിയിരിക്കുന്നതിനാൽ, +2 വരെയുള്ള ഹന്നയുടെ വിദ്യഭ്യാസം അൽ ഐൻ ഇൻഡ്യൻ സ്കൂളിൽ ആയിരുന്നു. കേരളത്തിൽ ഇരിങ്ങാലക്കുട ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങൾ ആയ ഇവർ യു എ ഇ-ൽ അലൈൻ സയോൺ ചർച്ച് ഓഫ് ഗോഡ് സഭയുടെ സജീവ അംഗങ്ങളാണ്. ചർച്ച് ഓഫ് ഗോഡ് യു. എ. ഇ നാഷണൽ ഓവർസീർ Dr. K.O. Mathew റാങ്ക് ജേതാവിനെ പ്രതേകം അഭിനന്ദിച്ചു. സഭയിലെ യുവജന പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമായ ഹന്നാ ജെയ്സനു ലഭിച്ച ഗംഭീരവിജയത്തിൽ, അൽ ഐൻ സയോൺ ചർച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകനും, യു എ ഇ ചർച്ച് ഓഫ് ഗോഡ് നാഷണൽ സെക്രട്ടിയുമായ പാസ്റ്റർ ജോസ് മല്ലശ്ശേരി അഭിനന്ദനങ്ങൾ അറിയിച്ചു.
