ജി.എം മീഡിയ കർണാടക ചാപ്റ്റർ ഉത്ഘാടനം ഇന്ന് ബാംഗ്ലൂരിൽ
ക്രൈസ്തവ സാമൂഹിക മീഡിയ രംഗത്ത് വളരെ മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ജീ.എം മീഡിയ. ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ആയിരക്കണക്കിന് പ്രേക്ഷകർ ഉളള ജി.എം മീഡിയയുടെ കർണാടക ചാപ്റ്റർ ആഗസ്റ്റ് 19 ന് രാവിലെ 10. -30ന് ബാംഗ്ലൂർ ഹോരോമാവ് ഐ.പി.സി ഫിലദൽഫിയ ഫെലോഷിപ്പ് സഭയിൽ വച്ച് പ്രവർത്തന ഉത്ഘാടനം നടക്കും.ജി.എം മിഡിയ കർണാടക സ്റ്റേറ്റ് കോഡിനേറ്റർ റവ: പ്രിൻസ് മാർക്കിൻ്റെ അദ്ധ്യക്ഷതയിൽ
ഐ.പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ. എസ് ജോസഫ് ചാപ്റ്റർ ഉത്ഘാടനം നിർവഹിക്കും എ. ജി സെൻട്രൽ ഡിസ്ട്രിക് അസിസ്റ്റൻ്റ് സൂപ്രണ്ട് റവ റ്റി. ജെ ബെന്നി, ഗിൽഗാൽ വിഷൻ മീഡിയ നെറ്റ് വർക്ക് ഡയറക്ടറും കർണാടക ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ ചെയർമാനുമായ പാസ്റ്റർ ജസ്റ്റിൻ കോശി എന്നിവർ മുഖ്യ അതിഥികളായിരിക്കും
ജി. എം മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ പങ്കെടുക്കും. കർണാടക സ്റ്റേറ്റിലെ വിവിധ ജില്ലാ പ്രതിനിധികൾക്ക് ID വിതരണവും, നടക്കും.