ഫാ. സ്റ്റാൻ സ്വാമിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിൽ

തിരുവല്ല: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ വേർപാടിൽ ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിൽ അനുശോചിച്ചു.

ജാർഖണ്ഡിലെ അതിസാധാരണക്കാരുടെ ഇടയിൽ മനുഷ്യാവകാശ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന് ആരോപിച്ച് ചില മാസങ്ങൾക്ക് മുൻപ് എൻ.ഐ.എ അറസ്റ്റു ചെയ്തിരുന്നു. യു എ പി എ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയായ ഫാദർ ജാമ്യം പോലും ലഭിക്കാതെ ജയിലിൽ കഴിയുകയായിരുന്നു. പാർക്കിൻസൺസ് രോഗത്തിനടിമയായിരുന്ന ഫാദറിന് ജാമ്യം ലഭിക്കാതിരുന്നതിൽ പരക്കെ ആക്ഷേപമുണ്ട്. ഇന്നലെ മുംബൈ ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മത ന്യൂനപക്ഷ പ്രവർത്തകർക്ക് വ്യത്യസ്ത നിലയിലുള്ള എതിർപ്പുകൾ ഭാരതത്തിൽ അടുത്തിടെയായി ശക്തമാകുന്നതിലും ആശങ്കയുണ്ട്. ഭാരതത്തിൻ്റെ  മതേതര സ്വഭാവത്തിന് കളങ്കമേൽക്കുന്ന പ്രവർത്തനങ്ങളെ സർക്കാർ ജാഗ്രതയോടെ നോക്കിക്കാണണമെന്നും എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ചെയർമാൻ പാസ്റ്റർ പി.ജി മാത്യുസ് അദ്ധ്യക്ഷനായിരുന്നു.
സി.വി. മാത്യു, സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻകുഞ്ഞ് ഇലന്തൂർ, ഫിന്നി പി.മാത്യൂ, ജോർജ് മത്തായി സിപിഎ, സജി മത്തായി കാതേട്ട്, ഷിബു മുള്ളംകാട്ടിൽ, ഷാജി മാറാനാഥ, പാസ്റ്റർ ജെ.ജോസഫ്, ടോണി ഡി. ചെവ്വൂക്കാരൻ,
അനീഷ് കൊല്ലംകോട്, ഡി. കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.