വൈകല്യത്തെ മറികടന്ന് സ്വർണ നേട്ടവുമായി ഫേബ നിസി ബിജു

കാസർഗോഡ് : നീലേശ്വരം ഇ എം എസ് സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായികമേളയിൽ അഭിമാന താരമായി പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഫേബ നിസി ബിജു. അണ്ടർ 14 വിഭാഗത്തിൽ ലോങ്ങ് ജമ്പ്, 200 മീറ്റർ & 100 മീറ്റർ ഓട്ടം എന്നിവയിൽ സ്വർണ്ണ മെഡലോടെ തിളക്കമാർന്ന വിജയം നേടി ഫേബ. തിരുവല്ല സിഎസ്ഐ വിഎച്എസ്എസ് ബധിര വിദ്യാലയത്തിലെ പ്ലസ് ഒൺ വിദ്യാർത്ഥിനിയാണ് ഫേബ. ബിജു ജോൺ അജിത ദമ്പതികളുടെ മകളായ ഫേബ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭയുടെ അംഗമാണ്.
