
എറണാകുളം: ചാലക്കുടി പോട്ട വിൻസെൻഷ്യൻ ധ്യാനകേന്ദ്രത്തിന്റെ മുൻ ഡയറക്ടറും പോട്ട ഡിവൈൻ മിനിസ്ട്രീസിലെ വചനപ്രഘോഷകനും ഗാനരചയിതാവുമായ ബഹു. ആൻ്റോ കണ്ണമ്പുഴയച്ചൻ ഇന്ന് ഉച്ചതിരിഞ്ഞ് അന്തരിച്ചു
കോവിഡ് ബാധിതനായ അദ്ദേഹം കോവിഡ് മുക്തനായി എങ്കിലും ശ്വാസകോശത്തിൽ ഉണ്ടായ ന്യൂമോണിയ ബാധയെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു.
വിൻസെൻഷ്യൻ സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രൊവിൻസ് അംഗമായ ഫാ. ആൻ്റോ കണ്ണമ്പുഴ ഒട്ടനവധി ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രചയിതാവാണ്.
” യേശുവേ നീ എത്ര നല്ലവൻ”
” അർപ്പണ വഴിയിൽ നിറ ദീപം”
“എല്ലാം കാണുന്ന കണ്ണുകൾ”
തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനകളാണ്.
