യുഎസ് മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽ‌ഡ് അന്തരിച്ചു

വാഷിങ്ടൻ∙ ഇറാഖ് യുദ്ധത്തിന്റെ മുഖ്യശിൽപികളിലൊരാളായ യുഎസിന്റെ മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ് (88) അന്തരിച്ചു.

അർബുദ ബാധിതനായിരുന്നു.

1975 മുതൽ 1977 വരെ പ്രസിഡന്റ് ജെറാൾഡ് ഫോഡിനൊപ്പവും 2001 മുതൽ 2006 വരെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിച്ചു.

എഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങൾ മെനഞ്ഞ 43കാരനായ റംസ്ഫെൽഡ് പിന്നീട് 74–ാം വയസ്സിലാണ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പം പ്രവർത്തിക്കുന്നത്.

അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ആക്രമിച്ചതും സദ്ദാം ഹുസൈനെ അധികാരത്തിൽ നിന്നു നീക്കിയതുമുൾപ്പെടെയുള്ള യുഎസിന്റെ കടുത്ത നടപടികൾക്കു ചുക്കാൻ പിടിച്ച റംസ്ഫെൽ‌ഡിനെതിരെ ഗ്വണ്ടനാമോ തടവറയിലെ പീഡനങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.