20 ദിവസം കോമയിൽ; 43 ദിവസം വെന്റിലേറ്ററിൽ; കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ തിരിച്ചുവരവ്.

കൊല്ലം: കോവിഡുമായി 75 ദിവസം പോരാടി മത്സ്യ വ്യാപാരിയുടെ തിരിച്ചുവരവ്. ജൂലൈ ഏഴിനാണ് ശാസ്താംകോട്ട ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ ടൈറ്റസിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും ഐസിയുവിലേക്കും വെൻ്റിലേറ്ററിക്കും മാറ്റി.
43 ദിവസമാണ് ടൈറ്റസ് വെൻറിലേറ്ററിൽ തുടർന്നത്. അതിൽ 20 ദിവസം കോമ അവസ്ഥയിലും. വിവിധ വകുപ്പുകളുടെ മേധാവികളും ഡോക്ടർമാരും ചേർന്ന് നിരന്തരം ആരോഗ്യ പുരോഗതി നിരീക്ഷിച്ചു. പതിനായിരത്തിലധികം രൂപ വിലയുള്ള ജീവൻരക്ഷാ മരുന്നുകളുടെ നിരവധി ഡോസുകൾ നൽകി. രണ്ടുതവണ പ്ലാസ്മ തെറാപ്പി ചികിത്സയും നടത്തി.
