
കോട്ടയം: റ്റി പി എം കോട്ടയം സെന്റർ ചിങ്ങവനം സഭാ വിശ്വാസി ചിറക്കിയിൽ ചിന്നമ്മ ഐസക്ക് (81, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് സി ഐസക്കിന്റെ മാതാവ്) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭൗതിക ശരീരം നാളെ (ബുധൻ) വൈകുന്നേരം 5 മണിയോടെ ഭവനത്തിൽ കൊണ്ട് വരും. അടക്ക ശുശ്രൂഷകൾ ജൂലൈ 18 (വ്യാഴം) രാവിലെ 10 മണിയോടെ ഭവനത്തിൽ വച്ചു ആരംഭിക്കും.തുടർന്ന് സംസ്കാരം പരുത്തുംപാറ റ്റി.പി.എം സെമിത്തേരിയിൽ വച്ചു നടത്തപ്പെടും.
