സി ഇ എം ഗുജറാത്ത് സെന്റർ ത്രിദിന വിർച്വൽ ക്യാമ്പ് നാളെ ആരംഭിക്കും

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് നാളെ നവംബർ 4ന് ആരംഭിക്കും. സൂം പ്ലാറ്റ്ഫോമിലാണ് ക്യാമ്പ് നടക്കുക. ‘ദൈവത്തിനായി ജീവിക്കുക’ എന്നതാണ് ചിന്താവിഷയം. കിഡ്സ് ക്യാമ്പ്, വിഷയാധിഷ്ഠിത ക്ലാസ്സുകൾ, ഇന്ററാക്ടീവ് സെഷൻ, മിഷൻ ചലഞ്ച് തുടങ്ങിയവ ഉണ്ടായിരിക്കും. ശാരോൻ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡേവിഡ് കെ ഉദ്ഘാടനം ചെയ്യും.ശാരോൻ ഫെല്ലോഷിപ്പ് ചർച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ്, നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി, പാസ്റ്റർ ജോ തോമസ്‌ ബാംഗ്ലൂർ, പാസ്റ്റർ മെർലിൻ ജോണ് ഓസ്ട്രേലിയ, പാസ്റ്റർ റെനി വെസ്ലി തുടങ്ങിയവർ പ്രസംഗിക്കും. ഇവരെ കൂടാതെ വിവിധ സഭാ നേതാക്കന്മാരും പുത്രികാ സംഘടന പ്രവർത്തകരും ക്യാമ്പിനെ അഭിസംബോധന ചെയ്തു സംസാരിക്കും. പാസ്റ്റർ ഹാരിസൻ മോസസ്, ഇമ്മാനുവേൽ കെ ബി, പ്രത്യാശ് പ്രഭ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സി ഇ എം ഗുജറാത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം, സെക്രട്ടറി പാസ്റ്റർ റോബിൻ പി തോമസ് തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും. 6 ശനിയാഴ്ച ക്യാമ്പ് സമാപിക്കും.

Zoom id: 82910487552 Pass code: 2021

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.