ബെഥേസ്ത പ്രെയർ ഫെല്ലോഷിപ്പ് ഉപവാസ പ്രാർത്ഥന നാളെ മുതൽ
ബെഥേസ്ത പ്രെയർ ഫെല്ലോഷിപ്പിൻ്റെ പത്താമത് വാർഷികത്തോടനുബന്ധിച്ചാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ബാംഗ്ലുർ: ബാംഗ്ലൂർ ബെഥേസ്ത പ്രെയർ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. 2021 ജൂലൈ 21, 22, 23 ( ചൊവ്വ, ബുധൻ, വ്യാഴം) ദിവസങ്ങളിലാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ദിവസവും രാവിലെ 10 മുതൽ 12.30 വരെയും വൈകിട്ട് 6.30 മുതൽ 9 വരെയും പ്രാർത്ഥനയോഗം നടക്കും.
സിസ്റ്റർ ഫേബാ മാത്യൂ, പാസ്റ്റർ കെ.എ ജോൺ, സിസ്റ്റർ ശ്രീലേഖ, സിസ്റ്റർ മേഴ്സി തോമസ് എന്നിവർ ദൈവവചനം പങ്കുവയ്ക്കും. സിസ്റ്റർ പേഴ്സിസ് ജോൺ, സിസ്റ്റർ ആശാ സുനിൽ, സിസ്റ്റർ ഗോറിയ വിവേക്, ബ്രദർ ജുനൊ, സിസ്റ്റർ ബെറ്റ്സി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നല്കും. സൂമിലൂടെ നടത്തപ്പെടുന്ന ഉപവാസ പ്രാർത്ഥനയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും സഭകളിൽ നിന്നും അനേക ദൈവജനം പങ്കെടുക്കും.
ബാംഗൂർ കേന്ദ്രമാക്കി കഴിഞ്ഞ പത്ത് വർഷമായ് പ്രവത്തിച്ചു വരുന്ന സഹോദരിമാരുടെ കൂട്ടായ്മയാണ് ബെഥേസ്ത പ്രെയർ ഫെല്ലോഷിപ്പ്. സിസ്റ്റർ സുനിലാ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ എല്ലാ ആഴ്ച്ചകളിലും നടന്നുവരുന്ന ഈ പ്രാർത്ഥനാ സംഗമത്തിൽ അനേക ദൈവദാസി ദാസന്മാർ ശുശ്രൂഷിക്കുകയും അനേകർ അനുഗ്രഹിക്കപ്പെടുകയും ചെയ്തു വരുന്നു.
ബെഥേസ്ത പ്രെയർ ഫെല്ലോഷിപ്പിൻ്റെ പത്താമത് വാർഷികത്തോടനുബന്ധിച്ചാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
Meeting ID: 85366907725
Password: 12345
കൂടുതൽ വിവരങ്ങൾക്ക്
+919449341723
