ബാങ്കുകള്‍ക്ക് നാളെ മുതല്‍ 5 ദിവസം അവധി
ന്യൂഡല്‍ഹി: നവംബര്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ബാങ്കുകള്‍ക്ക് 5 ദിവസം അവധി. നവംബര്‍ 3 ബുധനഴ്ച മുതല്‍ നവംബര്‍ 7 ഞായര്‍ വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ഈ ആഴ്ചയില്‍ ചൊവ്വാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ബാങ്കുകളും അടുത്ത ആഴ്ച 5 ദിവസത്തേക്ക് അടച്ചിരിക്കും. നവംബര്‍ മാസത്തെ സംബന്ധിച്ചിടത്തോളം, രാജ്യത്തുടനീളം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങളില്‍ 17 ദിവസം വരെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഈ ആഴ്ചയിലെ അവധികള്‍ ഇപ്രകാരമാണ്….
നവംബര്‍ 3 – നരക ചതുര്‍ദശി – ബെംഗളൂരുവില്‍ ബാങ്കുകള്‍ക്ക് അവധി
നവംബര്‍ 4 – ദീപാവലി അമാവാസി (ലക്ഷ്മി പൂജ) / ദീപാവലി / കാളി പൂജ – ബെംഗളൂരു ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധി
നവംബര്‍ 5 – ദീപാവലി (ബലി പ്രതിപദ) / വിക്രം സംവത് പുതുവത്സരം / ഗോവര്‍ദ്ധന്‍ പൂജ – അഹമ്മദാബാദ്, ബേലാപൂര്‍, ബാംഗ്ലൂര്‍, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, ജയ്പൂര്‍, കാണ്‍പൂര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.
നവംബര്‍ 6 – ഭായ് ദൂജ് / ചിത്രഗുപ്ത ജയന്തി / ലക്ഷ്മി പൂജ / ദീപാവലി / നിങ്കോള്‍ ചക്കോബ – ഗാംഗ്‌ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ, ഷിംല എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി. നവംബര്‍ 7 – ഞായര്‍ (പ്രതിവാര അവധി)