അസംബ്ലീസ് ഓഫ് ഗോഡ് പ്രയർ ഡിപ്പാർട്ട്മെൻ്റ് മുഴുദിന ചെയിൻ പ്രയർ ഒക്ടോബർ 24 ന്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് മുഴുദിന ചെയിൻ പ്രയർ ഒക്ടോബർ 24നു രാവിലെ 6 മുതൽ 25 രാവിലെ 6 വരെ നടക്കും.ലോകമാകമാനം പുതിയൊരുണർവ് ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രാർത്ഥനയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വ്യക്തിപരമായും സഭയായും സെക്ഷനായും സംബന്ധിക്കുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. Zoom പ്ലാറ്റ്ഫോമിൽ പ്രാർത്ഥന നടക്കുന്നതിനാൽ എല്ലാവർക്കും സൌകര്യപ്രഥമായി പങ്കെടുക്കുവാൻ കഴിയും.
ഒക്ടോബർ 24 നു രാവിലെ 6 മുതൽ 7.30 വരെ നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മുതൽ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ടി.കെ.കോശിവൈദ്യൻ മുഖ്യസന്ദേശവും 25 നു രാവിലെ 5 മുതൽ 6 വരെ നടക്കുന്ന സമ്മേളനത്തിൽ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സമാപന സന്ദേശവും നല്കും. അര മണിക്കൂർ വീതമായി തിരിച്ചിരിക്കുന്ന മറ്റു സെഷനുകൾക്ക് വിവിധ സഭകളും സെക്ഷനുകളും നേതൃത്വം നല്കും.
പ്രയർ പാർട്നേഴ്സ് ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളായ പാസ്റ്റേഴ്സ് വി.ശാമുവേൽ, മനോജ് വർഗീസ്, ഡി. കുമാർദാസ്, കുര്യാക്കോസ്, ക്രിസ്റ്റഫർ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നല്കും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള
6235355453
പാസ്റ്റർ മനോജ് വർഗീസ്
9048437210
