
തിരുവനന്തപുരം: പ്രശസ്ത ചിത്രകാരൻ കോവളം പാറയിൽ വീട്ടിൽ ജി.സുനിൽകുമാർ (61) നിര്യാതനായി.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം കോളേജ് ഒഫ് ഫൈൻ ആർട്സ്, കോളേജ് ഒഫ് ആർക്കിടെക്ചർ, തൃപ്പുണ്ണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിലായിരന്നു വിദ്യാഭ്യാസം.
നിരവധി ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള സുനിൽകുമാർ സ്റ്റെയിൻഡ് ഗ്ലാസ് ചിത്രങ്ങൾ, കോവളം-വിഴിഞ്ഞം പ്രകൃതി ദൃശ്യങ്ങൾ എന്നിവയായിരുന്നു കൂടുതലും കാൻവാസിലാക്കിയിരുന്നത്.
ഭാര്യ സജി. എസ്.
മകൾ: ശ്യാമിക എസ്.
