ലഹരി വിരുദ്ധ വിദ്യാർത്ഥി ചങ്ങല

തിരുവല്ല: എസ്. സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിന്റെയും തിരുവല്ല ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളേജിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ വിദ്യാർത്ഥി ചങ്ങല ക്രമീകരിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ലഹരി വിരുദ്ധ സന്ദേശം നൽകി. ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.അനിത മത്തായി എസ് സി എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോൺ കെ തോമസ്, ഹെഡ്മിസ്ട്രസ് മേരി കെ ജോൺ, പിടിഎ വൈസ് പ്രസിഡണ്ട് കുരുവിള മാത്യു, സെൻമോൻ വി ഫിലിപ്പ്, ഫിലിപ്പ് റ്റി, സുരേഷ് കോശി, തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ എന്നിവർ പ്രസംഗിച്ചു സ്കൂൾ ലീഡർ ജോൺ സാം എബനേസർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ലഹരി വിരുദ്ധ ഒപ്പ് ശേഖരണവും നടത്തി ആയിരത്തോളം വിദ്യാർത്ഥികളുടെ മനുഷ്യച്ചങ്ങല ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രസക്തി വിളിച്ചോതി.
കടപ്പാട്: ഗ്ലോറിയ ന്യൂസ്
