
പത്തനാപുരം: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ വൈസ്പ്രസിഡന്റും, സെക്രട്ടറിയും ആയിരുന്ന പരേതനായ പാസ്റ്റർ ജോർജ്ജ് ഉമ്മൻ അവർകളുടെ സഹധർമ്മിണി, അന്നമ്മ ജോർജ്ജ് (86) കേരളത്തിൽ വെച്ച് മാർച്ച് 22 – ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് .
ഉറച്ച യാക്കോബായ വിശ്വാസത്തിൽ തുടരുമ്പോൾ ഒരു പെന്തക്കോസ്ത് പ്രാർത്ഥനാ കൂടിവരവിൽ വെച്ച് ദൈവാത്മാവ് നൽകിയ ദൂതിന്റെ വെളിച്ചത്തിൽ സുവിശേഷ സത്യത്തിലേക്ക് ആകൃഷ്ടയായി. കുമ്പനാട് ഹെബ്രോൺ ബൈബിൾ കോളേജിൽ തിരുവചനം അഭ്യസിച്ചു. വിവാഹാനന്തരം, അനുഗ്രഹീതനായ ദൈവദാസനൊപ്പം കേരളത്തിലും, കർണാടകയിലും സഭാ പരിപാലനത്തിലും, കർതൃശുശ്രൂഷയിലും പങ്കാളിയായി. ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ സഹോദരി സമാജം പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സംസ്ഥാന സഹോദരി സമാജം പ്രസിഡന്റ്, കൊട്ടാരക്കര മേഖല പ്രസിഡന്റ് എന്നീ നിലകളിൽ സുസ്തർഹ്യ സേവനം ചെയ്തിരുന്നു.
ന്യൂയോർക്ക് ശാലേം പെന്തക്കോസ്തൽ ടാബർനാക്കിൾ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് ജോർജ്ജിന്റെ മാതാവാണ് പരേത.
മറ്റ് മക്കൾ : വിൽജി ഉമ്മൻ, ഗ്രേസ് സാജൻ, മേഴ്സി ജോൺ , ഏബ്രഹാം ജോർജ്ജ് .
മരുമക്കൾ: ഡോളി , എൽസി , സാജൻ, നൈനാൻ ജോൺ , ലിൻസി)
