ഡിബിടിസി പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു
കോട്ടയം: ഡിവൈൻ ബൈബിൾ ട്രെയിനിംഗ് സെൻ്റർ പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു. ഡയറക്റ്റർ പാസ്റ്റർ സതീഷ് ജോസഫിൻ്റെ നേതൃത്വത്തിൽ കൂടിയ ഡയറക്റ്റർ ബോർഡ് യോഗം ആണ് തീരുമാനം അറിയിച്ചത്. പാസ്റ്ററൽ കൗൺസിലിംഗ്, ബിബ്ലിയോളജി അധ്യാപകനായ അലൻ ഡിബിടിസിയിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപകനാണ്. ഡിവൈൻ ബൈബിൾ ട്രെയിനിംഗ് സെൻ്ററിൻ്റെ നാലാമത്തെ പ്രിൻസിപ്പൽ ആയാണ് ചുമതലയേൽക്കുന്നത്.
സുവിശേഷകനും സാമൂഹിക പ്രവർത്തകനുമായ അലൻ മികച്ച എഴുത്തുകാരനും പ്രഭാഷകനും കൗൺസിലറും ആണ്. ക്രൈസ്തവ കൈരളി ഡയറക്റ്ററായും പ്രവർത്തിച്ചു വരുന്നു. അന്താരാഷ്ട്ര മിഷൻ സംഘടനയായ ടീൻ ചലഞ്ച് (നെതർലൻഡ്സ്), ഐക്യരാഷ്ട്ര സംഘടനയുടെ യുനീസെഫ് സോഷ്യൽ ഓഡിറ്റ് പ്രോജക്ട്, യുനീസെഫ് റിപ്രോടക്ട്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (RCH) പ്രോജക്ട്, ചേപാങ് ട്രൈബൽ എജ്യുക്കേഷൻ (നേപ്പാൾ) തുടങ്ങിയവയിൽ പ്രവർത്തിപരിചയം നേടിയ അലൻ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫെയർ അംഗം കൂടെയാണ്.
എറണാകുളം രാജഗിരി കോളജിൽ നിന്നും സാമൂഹിക പ്രവർത്തനത്തിൽ ബിരുദം നേടിയ അലൻ ആംസ്റ്റർഡാമിൽ ഉള്ള ടിൻഡെയിൽ തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദപഠനം നടത്തിയ ശേഷം നെതർലൻഡ്സിൽ ഉള്ള പുരാതനമായ കാമ്പൻ യൂണിവേഴ്സിറ്റിയിൽ നിന്നും മൽട്ടി കൾച്ചറൽ പാസ്റ്ററൽ കെയർ ആൻഡ് പ്രാക്ടിക്കൽ തിയോയജി എന്ന വിഷയത്തിൽ പോസ്റ്റ്-അക്കാദമിക്ക് മാസ്റ്റേഴ്സ് (MPhil) ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ജേർണൽ, സ്കൊലർലി ആർട്ടിക്കിളുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.