അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിച്ചു
അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഉത്തരമേഖലയിൽ ആദ്യമായി ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിച്ചു. ഇടുക്കി ജില്ലയിലെ അണക്കരയിലാണ് ട്രിനിറ്റി എന്ന പേരിൽ ബൈബിൾ കോളേജ് ആരംഭിച്ചത്. 2024 – 2025 അധ്യയന വർഷത്തിലേക്കുള്ള പഠനത്തിന്റെ ഉദ്ഘാടനം എജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടിജെ സാമുവേൽ പ്രാർത്ഥിച്ചു നിർവഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി റവ. തോമസ് ഫിലിപ്പ് അധ്യക്ഷൻ ആയിരുന്നു.എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഐസക്ക് വി മാത്യു, ഉത്തരമേഖല ഡയറക്ടർ പാസ്റ്റർ. എം.റ്റി.സൈമൺ, കൂടാതെ സെക്ഷൻ പ്രസ്ബിറ്റേഴ്സ്, പാസ്റ്റേഴ്സ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഡോ.പി. എസ്. ഫിലിപ്പിന്റെയും കുടുംബത്തിന്റെയും (യു.എസ്.എ ) നിർലോഭമായ പ്രയത്നവും ട്രിനിറ്റി ബൈബിൾ കോളേജിന്റെ പ്രവർത്തനങ്ങളുടെ പിന്നിലുണ്ടെന്ന് പ്രാർത്ഥനയോടെ ഓർക്കുന്നു. പ്രിൻസിപ്പൽ ആയി റവ. ടി.എ. വർഗീസിനെ നിയമിച്ചു.
2024 – 2025 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ തുടരുന്നു. ത്രിവത്സര ഡിപ്ലോമ ഇൻ തിയോളജി (Diploma in Theology) കോഴ്സിനാണ് ഇപ്പോൾ പ്രവേശനം ലഭിക്കുന്നത്.പത്താം ക്ലാസ്സ് വിജയിച്ചവർക്ക് ഈ കോഴ്സിനു ചേരാവുന്നതാണ്. അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. മലയാളമാണ് മീഡിയം.പരിചയസമ്പന്നരായ അധ്യാപകർ, മികച്ച കോളേജ് ക്യാമ്പസ്, നല്ല താമസം,ഭക്ഷണം തുടങ്ങിയവ കോളേജിൻ്റെ പ്രത്യേകതയാണ്. കൂടാതെ ആധുനിക ലൈബ്രറി, ഉത്തരേന്ത്യൻ മിഷൻ നിർവഹണത്തിനുള്ള പ്രത്യേക പരിശീലനം , സഭാ ശുശ്രൂഷയ്ക്കുള്ള പ്രത്യേക പരിശീലനം എന്നിവയും നൽകുന്നു. വേദശാസ്ത്ര പഠനത്തിന് താത്പര്യമുള്ള വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് അഡ്മിഷൻ എടുക്കേണ്ടതാകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9947077129, 97784 20306, അഡ്രസ്സ് : ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ്, ചെല്ലാർകോവിൽ , അണക്കര പി.ഓ, കുമിളി, ഇടുക്കി, പിൻ-685512. https://agmdc.in/highrang